Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടകൾ തുറക്കാൻ അനുമതി...

കടകൾ തുറക്കാൻ അനുമതി നൽകണം

text_fields
bookmark_border
തലശ്ശേരി: ജില്ലയിൽ ഹോട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിൽ നിലവിലെ എല്ലാ നിബന്ധനകളും പാലിച്ച് കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി. റെഡ്സോണുകളിലെ ഹോട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ സ്ഥാപനങ്ങൾക്ക് ഇളവുകൾ അനുവദിക്കാമെന്ന് പറഞ്ഞിരുന്നു. 40 ദിവസത്തോളമായി അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ തുണികളടക്കുള്ള ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ പൊടിപിടിച്ചും മറ്റും നശിക്കുകയാണ്. എളുപ്പം നശിക്കുന്ന സിമൻറ്, പെയിൻറ് കടകൾക്ക് നേരത്തെ അനുവദിച്ചതുപോലെ ആഴ്ചയിൽ ഇടവിട്ട ദിവസങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും ഇതുപോലെ കോവിഡ് നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാനാവശ്യമായ അനുമതി നൽകണമെന്ന് സമിതി സെക്രട്ടറി പി.എം. സുഗുണൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷണ കിറ്റ് വിതരണം തലശ്ശേരി: കേരള വ്യാപാരി ഏകോപന സമിതിയുടെ കീഴിലുള്ള തലശ്ശേരി സതേൺ മർച്ചൻറ്സ് അസോസിയേഷൻ മുഴുവൻ വ്യാപാരികളുടെയും വീട്ടിലേക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡൻറ് പി.പി. ചിന്നൻ, കെ.കെ. രാജൻ, വി.ടി. സ്കറിയ എന്നിവർ നേതൃത്വം നൽകി. റോബോട്ടിക്സിൽ ഓൺലൈൻ പരിശീലനം തലശ്ശേരി: വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി തലശ്ശേരി സർദാർ ചന്ത്രോത്ത് ട്രസ്റ്റിൻെറയും ഓങ്ങ് ത്രെ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ റോബോട്ടിക്സ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, ഡിജിറ്റൽ മാർക്കറ്റിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ നൂതന വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. മികവ് തെളിയിക്കുന്നവർക്ക് വിദേശ യൂനിവേഴ്സിറ്റിയുടെ സർട്ടിഫിക്കേഷന് സാധ്യതയുള്ള ഈ കോഴ്സിന് വിദഗ്ധരായ അധ്യാപകർ പരിശീലനം നൽകും. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിഗ്രി. പി.ജി വിദ്യാർഥികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 9567158026, 7306800618 എന്നീ വാട്സ് ആപ് നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം. പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ കാണിക്കണം. അഗതികൾക്ക് കൈത്താങ്ങായി ബാബുവെത്തി തലശ്ശേരി: അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സാമൂഹിക പ്രവർത്തക‍ൻെറ കൈത്താങ്ങ്. കോളയാട് ദൈവദാൻ സൻെററിലെ അഗതികൾക്കാണ് തലശ്ശേരിയിലെ സാമൂഹിക പ്രവർത്തകനായ ബാബു പാറാൽ അരിയും പച്ചക്കറികളും മറ്റ് നിത്യോപയോഗ സാധനങ്ങളുമെത്തിച്ചത്. 150ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്. മിക്കവരും രോഗികളും പ്രായം ചെന്നവരുമാണ്. ആഴ്ചകളായി മത്സ്യം കിട്ടുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടതോടെ തലശ്ശേരിയിൽ നിന്നും മീൻ സംഘടിപ്പിച്ചാണ് കഴിഞ്ഞ ദിവസം ബാബു, ദൈവദാൻ സൻെററിലെത്തിയത്. നാട്ടിൽ വിവാഹം, മരണ അടിയന്തിരങ്ങൾ, ജന്മദിനാഘോഷങ്ങൾ എന്നിവ നടക്കുമ്പോഴാണ് ദൈവദാനിലേക്ക് ഭക്ഷണസാധനങ്ങളും പണവും സംഭാവനയായി എത്തുന്നത്. ഈയ്യിടെയായി ഇത്തരം ചടങ്ങുകളൊന്നും നടക്കാതായതോടെ മിക്ക അഗതിമന്ദിരങ്ങളുടെയും നില പരുങ്ങലിലാണ്. സർക്കാർ സാമൂഹികക്ഷേമ വകുപ്പിൻെറ സഹായത്താലാണ് പട്ടിണി കൂടാതെ അന്തേവാസികൾ ജീവിക്കുന്നത്. പടം......TLY PARAL BABU.....................കോളയാട് ദൈവദാൻ സൻെററിലേക്ക് ബാബു പാറാൽ ഭക്ഷ്യസാധനങ്ങൾ കൈമാറുന്നു പച്ചക്കറി കിറ്റ് വിതരണം തലശ്ശേരി: വാർഡിലെ ജനങ്ങൾക്ക് പച്ചക്കറി കിറ്റുകൾ എത്തിച്ച് നഗരസഭാംഗത്തിൻെറ കൈത്താങ്ങ്. തിരുവങ്ങാട് 40ാം വാർഡിലെ വീട്ടുകാർക്കാണ് കൗൺസിലർ എൻ. രേഷ്മയുടെ േനതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ കൈമാറിയത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. സുമേഷിന് കിറ്റ് നൽകി സി.പി.െഎ ജില്ല അസി.സെക്രട്ടറി സി.പി. ഷൈജൻ വിതരണോദ്ഘാടനം നിർവഹിച്ചു. സൽമാൻ ഇർഷാദ്, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷഫീഖ്, വി.പി. ഷമ്മാസ് എന്നിവർ നേതൃത്വം നൽകി. കേയി സാഹിബ് സ്കോളർഷിപ് തലശ്ശേരി: മദ്റസ യൂസുഫിയ്യ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ കോളജുകളിൽ ഡിഗ്രി, പി.ജി, പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന തലശ്ശേരി മണ്ഡലത്തിലെ മുസ്ലിം വിദ്യാർഥിനികൾക്ക് ഈ വർഷവും കേയി സാഹിബ് സ്കോളർഷിപ് നൽകും. സ്കോളർഷിപ് ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിനികൾ കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റിൻെറ പകർപ്പ്, ബന്ധപ്പെട്ട പള്ളി കമ്മിറ്റിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം 18ന് മുമ്പ് അപേക്ഷകൾ എത്തിക്കണം. വിലാസം: സെക്രട്ടറി, മദ്റസ യൂസുഫിയ്യ ട്രസ്റ്റ്, തലശ്ശേരി-670101.
Show Full Article
TAGS:LOCAL NEWS 
Next Story