Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാരായവുമായി പിടിയില്‍

ചാരായവുമായി പിടിയില്‍

text_fields
bookmark_border
താമരശ്ശേരി: ചാരായവുമായി വില്‍പനക്കാരന്‍ പിടിയില്‍. താമരശ്ശേരി റേഞ്ച് എക്‌സൈസ് സംഘം പൂവ്വത്തൊടിക ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 3.5 ലിറ്റര്‍ ചാരായവുമായി കിഴക്കോത്ത് പന്നൂര്‍ വാലുപൊയില്‍ വാസുവിനെ (60) എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്വന്തം ഉപയോഗത്തിനും കിഴക്കോത്ത് സമീപ പ്രദേശങ്ങളില്‍ വില്‍പനക്കുമായാണ് ചാരായം വാറ്റിയിരുന്നതെന്ന്് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. താമരശ്ശേരി േറഞ്ച് പ്രിവൻറിവ് ഓഫിസര്‍മാരായ പി.കെ. അനില്‍കുമാര്‍, എന്‍. രാജു സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.വി.നൗഷീര്‍ , പി. ശ്രീരാജ് ,പി.ജെ. മനോജ് , ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരാണ് പരിശോധന നടത്തി ഇയാളെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻ‌ഡ് ചെയ്തു. ലോക്‌ഡൗണ്‍ കാലയളവില്‍ താമരശ്ശേരി റേഞ്ച് പരിധിയില്‍ 2,500 ലിറ്റര്‍ വാഷും 27 ലിറ്റര്‍ ചാരായവും ഒരു കിലോയിലധികം കഞ്ചാവും 4.5 ലിറ്റര്‍ വിദേശമദ്യവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story