പരിസ്ഥിതി ക്ലാസും സിനിമ പ്രദർശനവും

05:00 AM
03/12/2019
പേരാമ്പ്ര: കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സൻെററും സംയുക്തമായി പരിസ്ഥിതി ക്ലാസും ഫിലിം ഷോയും സംഘടിപ്പിച്ചു. നൊച്ചാട് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ വിനോദ് അധ്യക്ഷത വഹിച്ചു. സത്യന്‍ മേപ്പയൂര്‍, പി.എം. അഷ്‌റഫ്, നജില, മുഹമ്മദ് ഹനാന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ. അഷ്റഫ് സ്വാഗതം പറഞ്ഞു.
Loading...