Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ തുറമുഖ വികസനം:...

ബേപ്പൂർ തുറമുഖ വികസനം: പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി തുറമുഖം സന്ദർശിച്ചു

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ തുറമുഖം വികസനത്തിനായുള്ള പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ നിർദേശപ്രകാരം പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗൾ തുറമുഖം സന്ദർശിച്ചു. പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, സിൽക് എം.ഡി ക്യാപ്റ്റൻ കെ.കെ. ഹരിദാസ് തുടങ്ങിയവരുമായി ചർച്ച നടത്തി. വിദേശ ചരക്കുകൾ എത്തുമ്പോൾ രാജ്യാന്തര തുറമുഖമായി ഉയരുന്നതോടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകും. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിെല സംവിധാനങ്ങൾ ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ടുകൊണ്ട് നടപ്പാക്കുന്നത് ആലോചിക്കും. തുറമുഖത്തിൻെറ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിർദേശങ്ങൾ അടങ്ങിയ നിവേദനം കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി പ്രസിഡൻറ് സുബൈർ കൊളക്കാടൻ പോർട്ട് സെക്രട്ടറിക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story