Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:33 PM GMT Updated On
date_range 20 Oct 2019 11:33 PM GMTപണ്ഡിത സംഘടനകൾ മൗനം വെടിയണം -ബാർബർ ഫാമിലി കമ്മിറ്റി
text_fieldsbookmark_border
ചാലിയം: രാജ്യത്തെ പൗരത്വ നിഷേധ പ്രവണതകൾക്കെതിരെ മതേതര ശക്തികളുടെ മൗനം ആശങ്കജനകമാണെന്ന് കേരള മുസ്ലിം ബാർബർ ഫാ മിലി കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിൽ തൊഴിലിൻെറ പേരിൽ ഒരു വിഭാഗത്തെ സമുദായ മുഖ്യധാരയിൽനിന്ന് മാറ്റി നിർത്താനുള്ള ചില മതപണ്ഡിതരുടെ ശ്രമം അപലപനീയമാണെന്നും പണ്ഡിത സംഘടനകൾ ഈ വിവേചനത്തിനെതിരെ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് പട്ടാമ്പി (ബാപ്പുട്ടി ഡയമണ്ട്) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എം. അബു മാസ്റ്റർ (എറണാകുളം), ട്രഷറർ ഇ. മുസ്തഫ ചെമ്മംകുഴി, രക്ഷാധികാരി ഇ.എൻ. അലി പുത്തനത്താണി, കെ.ഇ. ബഷീർ പെരുമ്പാവൂർ, കോയ ഹാജി തിരൂർ, ഒ.എം. ബഷീർ ചാലിയം, എ.കെ. ഉമ്മർ പേരാമ്പ്ര, സിയാദ് ചെമ്പറക്ക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story