ചേളന്നൂർ പതിനാലാം വാർഡിൽ ഇരുട്ടുതന്നെ

05:02 AM
14/08/2019
ചേളന്നൂർ: വയലിൽ വെള്ളം പൊന്തിയാൽ ചേളന്നൂർ പതിനാലാം വാർഡിലെ കുടുംബങ്ങൾ ഇരുട്ടിൽ. വൈദ്യുതി വകുപ്പിൻെറ ദീർഘവീക്ഷണമില്ലായ്മ മൂലമാണ് ഏറക്കാലമായി പ്രദേശവാസികൾ ദുരിതമനുഭവിക്കുന്നത്. പള്ളിത്താഴം-കുമാരസ്വാമി റോഡിൽ ഗുഡ്ലക്ക് ലൈബ്രറിക്കു സമീപം വയലിൽ സ്ഥാപിച്ച ട്രാൻസ്ഫോമർ അപകടംവരുത്തുമെന്ന ഭീതിയിൽ വെള്ളം പൊങ്ങാൻ തുടങ്ങുന്നതോടെ സുരക്ഷകാരണങ്ങളാൽ അധികൃതർക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവരുകയാണ്. ആദ്യകാലം തൊേട്ട വെള്ളം പൊങ്ങുന്ന പ്രദേശമാണെന്നറിഞ്ഞിട്ടും ട്രാൻസ്ഫോമറും ഫ്യൂസുകളും ഉയർത്താതെ സ്ഥാപിച്ചതാണ് ജനങ്ങൾക്ക് മഴക്കാലത്തെ ഇരുട്ടുവാസത്തിന് കാരണമാകുന്നത്. ട്രാൻസ്ഫോമറും ഫ്യൂസും ഉയർത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, വെള്ളം നിറയുേമ്പാൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വെള്ളത്തിൽ കളിക്കാനെത്തുന്നതു കാരണമാണ് ഒാഫ് ചെയ്യേണ്ടി വരുന്നതെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.
Loading...
COMMENTS