ശുചീകരണത്തിന് ടീം വെൽഫെയർ

05:02 AM
14/08/2019
മൂഴിക്കൽ: വെള്ളപ്പൊക്കത്തിൽ മലിനമായ പ്രദേശങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കാൻ ടീം വെൽഫെയർ പ്രവർത്തകർ രംഗത്ത്. കക്കോടി, ചെറുവറ്റ പ്രദേശങ്ങളിലെ വീടുകളും റോഡുകളും സ്കൂളുകളും കടകളും ഉൾപ്പെടെയാണ് ടീം വെൽഫെയർ വളൻറിയർമാർ ശുചീകരിക്കുന്നത്. പെരുന്നാൾദിനമായ തിങ്കളാഴ്ചതന്നെ പ്രവർത്തകർ രംഗത്തെത്തി. യൂനിറ്റ് നേതാക്കളായ ടി.എം. അസ്‌ലം, എം. ഫസലുറഹ്മാൻ, യൂസുഫ് മൂഴിക്കൽ, അബ്ദുൽ ഗഫൂർ, അബ്ദുൽ വാഹിദ്, നജ്മുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി.
Loading...
COMMENTS