തേങ്ങ സംഭരണത്തിന് തുടക്കമായി

05:01 AM
12/07/2019
ചേളന്നൂർ: നബാർഡിൻെറയും കൃഷിഭവൻെറയും സഹകരണത്തോടെ ചേളന്നൂർ പട്ടർപാലം കോക്കനട്ട് ഫെഡറേഷൻ നടത്തുന്ന തേങ്ങ സംഭരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല നിർവഹിച്ചു. ഫെഡറേഷൻ പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ദിലീപ് കുമാർ പയിമ്പ്ര പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ ചെയർപേഴ്സൻ മിനി ചെട്ട്യാംകണ്ടി, പഞ്ചായത്ത് മെംബർമാരായ ഗൗരി പുതിയോത്ത്, എം.പി. ഹമീദ്, പി.കെ. കവിത, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീധരൻ, എൻ. രമേശൻ, കെ. സഹദേവൻ, പി. അശോകൻ, പ്രേമൻ, ഗോപാലൻകുട്ടി, ബി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യു. ശേഖരൻ സ്വാഗതവും സി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. പട്ടർപാലം കോക്കനട്ട് ഫെഡറേഷൻ തേങ്ങ ഡ്രയർ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭനയും നിർവഹിച്ചു.
Loading...
COMMENTS