സി.എച്ച്​ സെൻററിനായി കാരുണ്യയാത്ര നടത്തിയത്​ ഇരുനൂറിലധികം ബസുകൾ

05:03 AM
18/05/2019
സി.എച്ച് സൻെററിനായി കാരുണ്യയാത്ര നടത്തിയത് ഇരുനൂറിലധികം ബസുകൾ കോഴിക്കോട്: മെഡിക്കൽ കോളജിലെ സി.എച്ച് സൻെററിൻെറ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർഥം ജില്ലയിൽ 'കാരുണ്യയാത്ര'നടത്തിയത് ഇരുനൂറിലധികം ബസുകൾ. കണ്ടക്ടറോ ടിക്കറ്റോ ഇല്ലാതെയായിരുന്നു ബസുകളുടെ വെള്ളിയാഴ്ചയിലെ യാത്ര. പകരം സഹജീവികളുടെ വേദനിക്കുന്ന ശരീരത്തിനും മനസ്സിനും ആശ്വാസം പകരാൻ ഒരു ബക്കറ്റുമായിട്ടാണ് ബസ് ജീവനക്കാർ യാത്രക്കാരെ സമീപിച്ചത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് ടിക്കറ്റിൻെറ ചാർജോ അല്ലെങ്കിൽ കൂടുതൽ പണമോ ബക്കറ്റിൽ നിക്ഷേപിക്കാനായിരുന്നു ജീവനക്കാർ ആവശ്യപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽേപരും അകമഴിഞ്ഞു സഹായിച്ചുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. വെള്ളിയാഴ്ച കാരുണ്യയാത്രയുടെ ഭാഗമാകാൻ കഴിയാത്ത ബസുകൾ വരും ദിവസങ്ങളിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് ജില്ല ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻസ് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ല ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷൻെറ നേതൃത്വത്തില്‍ നടന്ന കാരുണ്യയാത്ര ബസിൻെറ ഫ്ലാഗ് ഓഫ് മുന്‍ എം.എല്‍.എ യു.സി. രാമന്‍ നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് ബസ് ഓപ്പറേേറ്റഴ്സ് ഫെഡറേഷൻെറ കീഴിലുള്ള കുറ്റ്യാടി-കോഴിക്കോട് ബസ് ഓപ്പറേറ്റ്സ് കോഒാഡിനേഷൻെറ കാരുണ്യയാത്ര മുസ്ലീം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസുകൾക്കുപുറമെ നിരവധി ഓട്ടോറിക്ഷകളും വിവിധ സ്ഥാപനങ്ങളും സി.എച്ച് സൻെററിനായി രംഗത്തുവന്നിരുന്നു. കൂടാതെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം പള്ളികളിലും ധനേശഖരണം നടത്തി. 2001ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ചാണ് സി.എച്ച് സൻെറര്‍ സ്ഥാപിച്ചത്. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്ന്, ഭക്ഷണം, ചികിത്സ സഹായങ്ങള്‍, വളൻറിയര്‍ സേവനം, രക്തദാനം, ആംബുലന്‍സ് സർവിസ്, മൃതദേഹ പരിപാലനം, ഫ്രീ ഡയാലിസിസ്, അള്‍ട്രാ സൗണ്ട് സി.ടി സ്‌കാന്‍, ലാബ് ടെസ്റ്റുകള്‍ തുടങ്ങി വിവിധ സേവനങ്ങളാണ് സി.എച്ച് സൻെററിലൂടെ ചെയ്തു വരുന്നത്.
Loading...
COMMENTS