ചാലിയാർ തീരത്തെ നിർമാണപ്രവൃത്തി തടഞ്ഞു

05:03 AM
18/05/2019
കൂളിമാട്: ചാലിയാർ പുഴയുടെ തീരത്ത് നടത്തുന്ന നിർമാണപ്രവൃത്തി മാവൂർ പൊലീസ് തടഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പി.എച്ച്.ഇ.ഡിയിൽ കൊന്നാര് കടവിന് സമീപത്ത് നടക്കുന്ന പ്രവൃത്തിയാണ് തടഞ്ഞത്. ചാലിയാർ സംരക്ഷണ സമിതി നൽകിയ പരാതിയെ തുടർന്നാണ് നടപടി. കോഴിക്കോട് സ്വദേശികളായ നാലു സ്ത്രീകളുടെ പേരിലുള്ള സ്ഥലത്ത് കെട്ടിടനിർമാണത്തിന് ഗ്രാമപഞ്ചായത്തിൽനിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. വില്ലേജ് ഓഫിസർ എത്തി അളന്ന് തിട്ടപ്പെടുത്തി നൽകിയതാണെന്നും ഉടമകൾ പറയുന്നു. ജിയോളജി വകുപ്പിൻെറ അനുമതിയില്ലാതെയും പുഴയിൽനിന്ന് നിശ്ചിത അകലം പാലിക്കാതെയുമാണ് പ്രവൃത്തിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ഇത് പുറമ്പോക്ക് ഭൂമിയാെണന്ന് ആക്ഷേപമുണ്ട്. പുഴയോടുചേർന്ന് നിശ്ചിത ദൂരം പാലിക്കാതെയുള്ള അനധികൃത നിർമാണപ്രവൃത്തിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ചാലിയാർ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Loading...