Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 11:33 PM GMT Updated On
date_range 17 May 2019 11:33 PM GMTകുടിവെള്ള വിതരണത്തിനിടെ ലോറി മറിഞ്ഞു
text_fieldsbookmark_border
ചേളന്നൂര്‍: ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം നടത്തുന്ന ലോറി മറിഞ്ഞു. അമ്പലപ്പാട് ചേന്നരുകണ്ടിയില് ഭാഗത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം. ഡ്രൈവര്‍ മുതുവാട്ടുതാഴം എടത്തനങ്കര കെ.ജി. രാജീവന് നിസ്സാര പരിക്കേറ്റു. വലുതും ചെറുതുമായ രണ്ടു ടാങ്കുകളിലായി 4000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളാണ് ഉണ്ടായിരുന്നത്. വലിയ ടാങ്ക്് തകർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, വൈസ് പ്രസിഡൻറ് പി.എം. വിജയന്, സ്ഥിരം സമിതി ചെയര്മാന് പി. ഇസ്മയില്‍ എന്നിവര്‍ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story