ശാന്തിനഗറിൽ ജലക്ഷാമം വർധിക്കുന്നു

05:03 AM
18/05/2019
വേളം: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ ശാന്തിനഗറിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. കുണ്ടുവീട്ടിൽകുന്ന്, മില്ലുമുക്ക്, ശാന്തിനഗർ ടൗൺ ഭാഗം, വെള്ളിക്കുന്നുമ്മൽ, നാഗത്തുകുന്ന്, മഠത്തിക്കുന്ന് ഭാഗങ്ങളിലാണ് കിണറുകൾ വറ്റി കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നത്. ഇവിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും വീടുകളിൽ കണക്ഷൻ ലഭിച്ചിട്ടില്ല. വേനൽമഴ സജീവമാകാത്തതിനാൽ അവശേഷിക്കുന്ന കിണറുകളും വറ്റുമെന്ന ഭീഷണിയാണ്. കുടിവെള്ള വിതരണം വേളം: െവൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ വാഹനത്തിൽ കുടിവെള്ള വിതരണം തുടങ്ങി. ശാന്തിനഗർ ടൗണിൽ വിതരണ വാഹനം പ്രഫ. കെ. അബ്ദുറഹ്മാൻ ഫ്ലാഗ് ഒാഫ് ചെയ്തു. കെ. അബ്ദുറഹ്മാൻഹാജി, ടി. ഫൈസൽ, ആർ.പി. ഗഫൂർ, കെ.ടി. ശരീഫ് എന്നിവർ സംബന്ധിച്ചു. ജലവിതരണത്തിന് വി.കെ. അബ്ദുസ്സമദ്, താര റഹീം, പി. സഫീർ, എം. അർഷാദ്, എം. നാജിദ്, എം. അനസ് എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS