Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2019 5:01 AM IST Updated On
date_range 16 May 2019 5:01 AM ISTഫ്ലാറ്റുകൾ പൊളിച്ചുനീക്കണം
text_fieldsbookmark_border
കോഴിക്കോട്: സുപ്രീംകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ മരട് മുനിസിപ്പാലിറ്റിയിൽ തീരദേശ സംരക്ഷണ നിയമം ലംഘിച്ച ് നിർമിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടനടി പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കാൻ കേരള നദീസംരക്ഷണ സമിതി, സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേരള നദീസംരക്ഷണ സമിതിയുടെ 21ാമത് വാർഷിക പൊതുയോഗം േമയ് 26ന് ഞായറാഴ്ച എറണാകുളത്തുവെച്ച് നടത്താൻ തീരുമാനിച്ചു. സംസ്ഥാന സമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് വി.എൻ. ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. ടി.വി. രാജൻ, ഏലൂർ ഗോപിനാഥ്, കെ. ബിനു, ഡോ. ഷാജു തോമസ്, ടി.എൻ. പ്രതാപൻ, കലാധരൻ മാറ്റപ്പിള്ളി, എസ്.പി. രവി, കെ. രാജൻ എന്നിവർ സംസാരിച്ചു. െഗസ്റ്റ് െലക്ചറർ ഒഴിവ് കോഴിക്കോട്: തിരുത്തിയാട് ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 2019-20 അധ്യയന വർഷത്തിലേക്ക് െഗസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള തീയതികളിൽ ഇൻറർവ്യൂ നടത്തും. ഫിസിക്സ് -േമയ് 18ന് രാവിലെ 10.00, മാത്തമാറ്റിക്സ് -േമയ് 20ന് രാവിലെ 10, ബോട്ടണി -േമയ് 20 ഉച്ചക്ക് ഒന്നിന്, സുവോളജി -േമയ് 20ന് ഉച്ചക്ക് ഒന്നിന്, ഇലക്ട്രോണിക്സ് -േമയ് 20 രാവിലെ 10, കെമിസ്ട്രി -മെയ് 21 രാവിലെ 10, ഇംഗ്ലീഷ് -േമയ് 21 രാവിലെ 10. ഉദ്യോഗാർഥികൾ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവരായിരിക്കണം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി ഉൾപ്പെടെ) അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ രണ്ടെണ്ണവും സഹിതം ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 0495 2721070.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story