കാരുണ്യ പ്രവർത്തനം ജാതിചിന്തകൾക്ക്‌ അതീതമാകണം - സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ

05:01 AM
16/05/2019
കൊടുവള്ളി: കാരുണ്യ പ്രവർത്തനം ജാതി, മത ചിന്തകൾക്കതീതമായി നൽകുന്നതിന് സാമൂഹിക സംഘടനകൾ ജാഗ്രത പാലിക്കണമെന്ന് പാണക്കാട്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗ്‌ നടപ്പാക്കുന്ന സാമൂഹിക സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ്‌ പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
Loading...
COMMENTS