Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2019 11:32 PM GMT Updated On
date_range 24 April 2019 11:32 PM GMTസ്കൂൾ വാർഷികം
text_fieldsbookmark_border
കൊടുവള്ളി: പരപ്പൻപൊയിൽ നുസ്റത്ത് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം മുൻ എം.എൽ.എ സി.മോയിൻ കുട്ടി ഉദ്ഘാടനം ചെയ്തു. നുസ്റത്ത് മുഹ്താജീൻ സംഘം സെക്രട്ടറി പി.പി.എ കാദർഹാജി പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം ഫ്ലവേഴ്സ് ചാനൽ ഫെയിം ജാബിർ ഷാ വയനാട് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് മുജീബ് ആവിലോറ അധ്യക്ഷത വഹിച്ചു. സ്കൂൾ ടീമുകൾക്കുള്ള ജഴ്സി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി പ്രകാശനം ചെയ്തു. പി.പി.എ കാദർ ഹാജി, എ.പി. മൂസ, എ.പി. ഹംസ, പി.സി. ഹുസൈൻ ഹാജി, വി.കെ. ഉസ്സയിൻകുട്ടി ഹാജി, കെ.സി. മുഹമ്മദ്, എൻ.ആർ. നാസർ ഹാജി, വി. ഇല്യാസ്, പ്രകാശ് പി.ജോൺ തുടങ്ങിയവർ സംസാരിച്ചു. മാനേജർ കെ.സി. മുഹമ്മദ് സ്വാഗതവും ടി.കെ. മിൻഹാജ് അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story