Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:32 PM GMT Updated On
date_range 21 April 2019 11:32 PM GMTകുനിയിൽക്കാവ് റോഡിൽ മാലിന്യം നിറയുന്നു; യാത്രക്കാർക്ക് ദുരിതം
text_fieldsbookmark_border
കോഴിക്കോട്: മാവൂർ റോഡ്- കുനിയിൽക്കാവ് റോഡിൽ മാലിന്യംനിറയുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡരികിലെ ശ്മശ ാനത്തോട് ചേർന്ന നടപ്പാതയുടെ അടുത്താണ് മാലിന്യം കുന്നുകൂടുന്നത്. രാത്രിയിൽ തള്ളുന്ന മാലിന്യത്തിൽ അധികവും പ്ലാസ്റ്റിക്കും തുണിക്കടകളിൽനിന്ന് ഒഴിവാക്കുന്ന വസ്തുക്കളുമാണ്. വലിയ ചാക്കുകളിൽ കെട്ടി ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ തള്ളുന്നുണ്ട്. ഇതുമൂലം പ്രദേശവാസികൾ രോഗഭീതിയിലാണ്. കോർപറേഷൻ തൊഴിലാളികൾ പരിസരം വൃത്തിയാക്കുന്നുണ്ടെങ്കിലും നടപ്പാതയോടുചേർന്നുകിടക്കുന്ന മാലിന്യങ്ങൾ ഓരോദിവസവും കുന്നുകൂടി വരുന്ന അവസ്ഥയാണ്. മൂക്കുപൊത്തിയാണ് ഇതുവഴിയുള്ള നടപ്പ്. വേനൽമഴ തുടങ്ങിയ സാഹചര്യത്തിൽ മാലിന്യം ഉടനെ മാറ്റിയില്ലെങ്കിൽ കൊതുക് വർധിക്കാൻ കാരണമാകും. മാലിന്യം നിറയുന്നത് പ്രദേശത്തെ കച്ചവടക്കാർക്കും ദുരിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story