Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപള്ളിക്കുനേരെ കല്ലേറ്:...

പള്ളിക്കുനേരെ കല്ലേറ്: സി.പി.എം ജില്ല സെക്രട്ടറി സ്​ഥലം സന്ദർശിച്ചു

text_fields
bookmark_border
പള്ളിക്കുനേരെ കല്ലേറ്: സി.പി.എം ജില്ല സെക്രട്ടറി സ്​ഥലം സന്ദർശിച്ചു
cancel
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടെ പേരാമ്പ്ര ടൗൺ ജുമാമസ്ദിനു കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ് രശ്നങ്ങൾ പരിഹരിക്കാൻ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ സ്ഥലത്തെത്തി. വെള്ളിയാഴ്ച വൈകീട്ട് മസ്ജിദ് സന്ദർശിച്ച സെക്രട്ടറി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. എം.കെ.സി. കുട്ട്യാലിയുടെ നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി ഭാരവാഹികൾ തങ്ങളുടെ പ്രതിഷേധം സി.പി.എം നേതാക്കളെ അറിയിച്ചു. രാവിലെ മുൻ എം.എൽ.എ കെ. കുഞ്ഞമ്മദും ഏരിയ സെക്രട്ടറി എൻ.പി. ബാബുവും പള്ളി സന്ദർശിച്ചിരുന്നു. ഹർത്താലി​െൻറ മറവിൽ സംഘ്പരിവാർ സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമങ്ങൾ അഴിച്ചുവിടുന്ന സമയത്ത് പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പള്ളിക്ക് കല്ലെറിഞ്ഞത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടിക്കുമെന്ന ഉറപ്പ് പൊലീസ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story