Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 11:31 PM GMT Updated On
date_range 3 Jan 2019 11:31 PM GMTകലാകായിക താരങ്ങൾക്ക് സ്വീകരണം നൽകി
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്നും സംസ്ഥാന യുവജനോത്സവ ത്തിൽ വിജയം നേടിയ അഭിഷേക് ഭാസ്കരനെയും ദേശീയ സംസ്ഥാന അട്യാ പാട്യ മത്സര വിജയികളായ കായിക താരങ്ങളെയും അനുമോദിച്ചു. പി.ടി.എയുടെയും സൗഹൃദ ക്ലബിെൻറയും സഹകരണത്തോടെ നടന്ന അനുമോദന ചടങ്ങ് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷിഹാബ് അടിവാരം അധ്യക്ഷത വഹിച്ചു. സ്കൂളിൽനിന്നു വിരമിക്കുന്ന കായികാധ്യാപകൻ ടി.എം. അബ്ദുറഹ്മാനെ യോഗത്തിൽ പൊന്നാട അണിയിച്ചു. ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫ്, ജനപ്രതിനിധികളായ എം.ഇ. ജലീൽ, ഒതയോത്ത് അഷ്റഫ്, റീന ടീച്ചർ, അധ്യാപകരായ ജോർജ് വർഗീസ്, ടി.കെ. ഗോപി, മജീദ്, അൽത്താഫ്, ജോബി, ഷമീർ, രൂപേഷ്, ശ്യാംകുമാർ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story