Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുവത്സരദിനത്തിൽ...

പുതുവത്സരദിനത്തിൽ സാന്ത്വന പ്രവർത്തനത്തിനിറങ്ങി വിദ്യാർഥികൾ

text_fields
bookmark_border
പുതുവത്സരദിനത്തിൽ സാന്ത്വന പ്രവർത്തനത്തിനിറങ്ങി വിദ്യാർഥികൾ
cancel
കക്കട്ടിൽ: പുതുവത്സരദിനത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ചുകൊണ്ട് സാന്ത്വന പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥികൾ. സ്നേഹ പെയിൻ ആൻഡ് പാലിയേറ്റീവിനു കീഴിലുള്ള കിടപ്പുരോഗികൾക്കുവേണ്ടി 600 കിലോ അരി ശേഖരിച്ചുനൽകിയാണ് വിദ്യാർഥികൾ പുതുവർഷത്തെ വരവേറ്റത്. കുട്ടികൾ കൊണ്ടുവന്ന അരി പ്രധാനാധ്യാപകൻ വി. രാമകൃഷ്ണൻ പാലിയേറ്റിവ് പ്രസിഡൻറ് കരുവൻങ്കണ്ടി അബ്ദുറഹ്മാൻ ഹാജിക്ക് കൈമാറി. സി. സൂപ്പി, പി.കെ. റഷീദ്, റൂസി കോൺട്രാക്ടർ, പി.എം. അഷ്റഫ്, എൻ.കെ. അഭിന, കെ.ആർ. രമ്യ, എ.പി. മുനീർ, എം.പി. ശ്രീകാന്ത്, എ.പി സുമേഷ്, ശ്രീരാഗ് ജി.ആർ, സഹദ്, സനാഥ് എസ്.എൻ, രാംജിത്ത്, പ്രജിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story