Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗാലറിയുടെ താരമായി...

ഗാലറിയുടെ താരമായി അജിത്ത് ലാൽ

text_fields
bookmark_border
ഗാലറിയുടെ താരമായി അജിത്ത് ലാൽ
cancel
കുന്ദമംഗലം: സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് സൂപ്പർ സോൺ മത്സരത്തിൽ കാണികളുടെ ഇഷ്ടതാരമായി മാറിയിരിക്കയാണ് എറണാകുളം ജില്ല ടീമിലെ അജിത്ത് ലാൽ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗാലറിയുടെ ആർപ്പുവിളികൾക്കിടയിലാണ് ഈ യുവ അറ്റാക്കർ ബോംബർ സ്മാഷുകൾ വർഷിച്ചത്. പിൻകോർട്ടിൽനിന്ന് വളരെ ഉയരത്തിൽ ചാടി പ്രതിരോധക്കാരെ കബളിപ്പിച്ച് ശക്തിയോടെ എതിർ കോർട്ടിലേക്ക് സ്മാഷുകൾ പായിക്കുന്നതാണ് ഈ ബി.പി.സി.എൽ താരത്തെ ഗാലറിയുടെ താരമാക്കിയത്. കടുത്ത മത്സരം നടന്ന തിരുവനന്തപുരത്തിനെതിരെയും തുടർന്ന് നടന്ന മത്സരത്തിൽ മലപ്പുറത്തിനെതിരെയും നിർണായക പോയൻറുകളെടുക്കാൻ എറണാകുളം ടീമിന് കഴിഞ്ഞത് ഈ താരത്തി​െൻറ മിടുക്കിലാണ്. ജകാർത്തയിൽ നടന്ന ഏഷ്യൻ െഗയിംസിൽ സീനിയർ ഇന്ത്യൻ ടീമിൽ കളിച്ച ഈ കൗണ്ടർ അറ്റാക്കർ കഴിഞ്ഞ കോഴിക്കോട് നാഷനലിൽ കേരളത്തിന് കിരീടം ലഭിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. തിരുവനന്തപുരം അമ്പലത്തറ പട്ടണങ്കര ചന്ദ്ര​െൻറയും ശ്യാമളയുടെയും മകനാണ്. വോളിബാൾ കളിക്കാരനായ പിതാവുതന്നെയാണ് വഴികാട്ടിയായത്. പത്തനാപുരം സ​െൻറ് സ്റ്റീഫൻസ് കോളജ് ടീമിൽ കളിക്കുകയും ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയുമാണ് എറണാകുളം ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് ( ബി.പി.സി.എൽ) ടീമിലിടവും ജോലിയും ലഭിച്ചത്. മൂന്നു വർഷം മുമ്പ് പാറ്റേൺ ഗ്രൗണ്ടിൽ ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമി​െൻറ ക്യാമ്പിൽ പങ്കെടുത്ത് ഒരാഴ്ചക്കാലം കാരന്തൂരിൽ തമസിച്ചിരുന്ന അജിത്ത് ലാൽ പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസ് ടീമിന് കളിക്കാൻ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story