Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2018 11:33 PM GMT Updated On
date_range 27 Dec 2018 11:33 PM GMTഎം.എസ്.എസ് പ്രീ മാരിറ്റൽ കൗൺസലിങ്: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
text_fieldsbookmark_border
കൊടുവള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് എം.എസ്.എസ് പ്രീ മാരിറ്റൽ കൗൺസലിങ് സെൻറർ പാലക്കുറ്റി സംഘടിപ്പിച്ച ചതുർദിന പ്രീ മാരിറ്റൽ കൗൺസലിങ് കോഴ്സ് പൂർത്തീകരിച്ച കുട്ടികൾക്ക് കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സമാപന ചടങ്ങ് കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് ജില്ലൃ വൈസ് പ്രസിഡൻറ് പി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പൽ പ്രഫ. എം. അബ്ദുറഹിമാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോഴ്സ് കോഓഡിനേറ്റർ ആർ.പി അഷ്റഫ് അനുമോദന പ്രസംഗം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, കൗൺസിലർ സി.പി. നാസർകോയ തങ്ങൾ, പ്രഫ. എം. അബ്ദുറഹിമാൻ, സി.പി. അബ്ദുല്ലകോയ തങ്ങൾ, നദീറ അബ്ദുറസാഖ്, എ.പി. സിദ്ധീഖ്, ടി.പി. മുനീബ് എന്നിവർ സംസാരിച്ചു. എം.എസ്.എസ് പാലക്കുറ്റി യൂനിറ്റ് െസക്രട്ടറി പി. അബ്ദുൽ അലി സ്വാഗതവും പി. ഷമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story