Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബശ്രീ വനിതകൾക്ക്...

കുടുംബശ്രീ വനിതകൾക്ക് ആശ്രയമായി ജെൻഡർ റിസോഴ്‌സ് സെൻറർ

text_fields
bookmark_border
കുടുംബശ്രീ വനിതകൾക്ക് ആശ്രയമായി ജെൻഡർ റിസോഴ്‌സ് സെൻറർ
cancel
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ സി.ഡി.എസ് ഓഫിസിനോടനുബന്ധിച്ച് ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജാഗ്രതാ സമിതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ല ലീഗൽ സർവിസ് അതോറിറ്റി, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് എന്നിവയുമായി സംയോജിപ്പിച്ചാണ് സ​െൻററി​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ​െൻററിൽ മിനി ലൈബ്രറി, റീഡിങ്റൂം, പ്രാദേശിക തൊഴിൽശേഷി വിഭവകേന്ദ്രം, കൗൺസലിങ് സ​െൻറർ, നിയമസഹായകേന്ദ്രം, കാര്യശേഷി പരിശീലനകേന്ദ്രം, പ്രാദേശിക വനിത കലാസാംസ്‌കാരിക കായിക വിഭവ കേന്ദ്രം, സ്ത്രീകൾക്ക് താൽക്കാലിക പകൽസമയ അഭയകേന്ദ്രം എന്നീ സേവനങ്ങളും ലഭ്യമാണ്. റിസോഴ്‌സ് സ​െൻററിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗജന്യമായി കൗൺസലിങ് ലഭിക്കും. കുടുംബശ്രീ മിഷ​െൻറ കമ്യൂണിറ്റി കൗൺസിലർമാരാണ് കൗൺസിൽ നൽകുന്നത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഷീബ സജി, ഉപസമിതി കൺവീനർ ഗീത ഗോപാലൻ, സി.ഡി.എസ് അംഗങ്ങളായ ശ്രീജ ബിജു, ഉഷ വിനോദ്, ലീന സെബാസ്റ്റ്യൻ, കെ.സി. മിനി, കമ്യൂണിറ്റി കൗൺസിലർ കെ.ടി. സ്മിത എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story