Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 11:33 PM GMT Updated On
date_range 23 Dec 2018 11:33 PM GMTസ്നേഹസന്ദേശം കൈമാറി കുട്ടികളുടെ ക്രിസ്മസ് ആഘോഷം
text_fieldsbookmark_border
ഈങ്ങാപ്പുഴ: കൈതപ്പൊയിൽ ജി.എം.യു.പി സ്കൂൾ വിദ്യാർഥികളുടെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായി. സ്കൂളിന് സമീപത്തായുള് ള ഹദ്യ സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് ഒപ്പമാണ് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കൊപ്പം അവരുടെ പ്രയാസങ്ങളെ മനസ്സിലാക്കിയും സ്നേഹസാന്ത്വനങ്ങൾ നൽകിയും പാട്ടുപാടിയും മധുര പലഹാരങ്ങൾ നൽകിയുമാണ് കുട്ടികൾ ആഘോഷത്തിൽ പങ്കുചേർന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തിയുള്ള ആഘോഷങ്ങളാണ് നടത്തേണ്ടതെന്ന് ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.പി. അബ്ദുറഹിമാൻ പറഞ്ഞു. പി.ടി.എ കമ്മിറ്റി അംഗം സിറാജ് വേഞ്ചേരി, രാമചന്ദ്രൻ, ഇ.കെ, സൈനുൽ ആബിദ്, ഫിലോമിന ജോസഫ്, എം.പി റീത്ത, സി.സി. നീതു പീറ്റർ, രഹന, സുൽഫിക്കർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story