Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 11:33 PM GMT Updated On
date_range 2018-12-24T05:03:58+05:30നാഷനൽ സർവിസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി
text_fieldsകൊടുവള്ളി: ജില്ലയിലെ 134 യൂണിറ്റുകളിലെ ആറായിരത്തി എഴുന്നൂറോളം എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ വ്യത്യസ്ത സ്കൂളുകൾ കേന്ദ്രീകരിച്ച് സപ്തദിന സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി. ക്യാമ്പിെൻറ ജില്ലതല ഉദ്ഘാടനം എം.കെ. രാഘവൻ എം.പി ഉണ്ണികുളം ജി.യു.പി സ്കൂളിൽ നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ സുധീർ കുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്ത് എൻ.എസ്.എസ് സന്ദേശം നൽകി. വാർഡ് മെംബർമാരായ സഫിയ, റീന തുമ്പ്രക്കുഴി, എൻ.എസ്.എസ് ക്ലസ്റ്റർ കോഒാഡിനേറ്റർമാരായ ടി. രതീഷ്, കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി.കെ. സജീവൻ സ്വാഗതവും പ്രോഗ്രാം ഓഫിസർ എച്ച്. റസ്റ്റം നന്ദിയും പറഞ്ഞു. കൊടുവള്ളി: പരപ്പിൽ എം.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പിന് മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ തുടക്കമായി. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ കുട്ടികൾ സമാഹരിച്ച പുസ്തകക്കൊട്ട പ്രധാനാധ്യാപകൻ ചോലക്കര മുഹമ്മദിന് കൈമാറി. ക്യാമ്പിൽ 200 വീടുകൾക്ക് അടുക്കള തോട്ടം, മണ്ണ് പരിശോധന, ജൈവവൈവിധ്യ ഉദ്യാനം, അയൽപക്ക വിദ്യാലയം, കമ്പോസ്റ്റ് കുഴി നിർമാണം, സൈക്കിൾ പരിശീലനം തുടങ്ങിയവയാണ് പദ്ധതികൾ. പി. വിപിൻ, പി.സി. സഹീർ, കെ.എൻ. റഫീഖ്, ടി.പി. ശഫീഖ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എ.പി. യൂസഫലി പതാക ഉയർത്തി. എം.ടി. അബ്ദുൽ ഗഫൂർ സ്വാഗതവും ജസർ മുഹമ്മദ് നന്ദിയും പറഞ്ഞു. കൊടുവള്ളി: കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് വെണ്ണക്കോട് ജി.എം.എൽ.പി സ്കൂളിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രെയ്സി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുഹറാബി അധ്യക്ഷത വഹിച്ചു. സി.കെ. ഖദീജ മുഹമ്മദ്, പ്രഷി സന്തോഷ്, ആലിക്കുഞ്ഞി, പി. അബ്ദുൽ ഖാദർ, മുഹമ്മദ് റഫീഖ് അലി, ഇ. അബ്ദുൽ നാസർ, എം. രവീന്ദ്രൻ, ടി.കെ. വേലുക്കുട്ടി, നാസർ, എം.സി. സുനീഷ്, ശ്രീനിവാസൻ, ഇമ്പിച്ചി മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.കെ. അബ്ദുൽ മജീദ് ക്യാമ്പ് പരിപാടികൾ വിശദീകരിച്ചു. കബീർ പറപ്പൊയിൽ നന്ദി പറഞ്ഞു. കൊടുവള്ളി: കൊടുവള്ളി സി.എച്ച് മെമ്മോറിയൽ ഗവ. ആർട്സ് സയൻസ് കോളജ് എൻ.എസ്.എസ് ക്യാമ്പ് പന്നൂര് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി. മനോഹരൻ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ, ബ്ലോക്ക് മെംബർ അശ്റഫ് ഒതയോത്ത്, കെ. രാഗിണി, കെ.കെ. ഇഖ്ബാൽ, സോണിയ എന്നിവർ സംസാരിച്ചു. ഫോട്ടോ: Kdy-1 Nss district camb .jpg എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിെൻറ ജില്ലതല ഉദ്ഘാടനം ബാഡ്ജ് നൽകി എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു
Next Story