Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 11:33 PM GMT Updated On
date_range 23 Dec 2018 11:33 PM GMTതരിശുവയലിൽ നെൽവിത്ത് ഇറക്കി കർഷക സംഘത്തിന് തുടക്കം
text_fieldsbookmark_border
മൊകവൂർ: നെവർ ബോയ്സ് ക്ലബിെൻറ നേതൃത്വത്തിൽ വിത്ത് വിതച്ച് കർഷക സംഘത്തിന് തുടക്കം കുറിച്ചു. യുവാക്കളുടെ കർഷക കൂട്ടായ്മ തളിർ കർഷക സംഘമാണ് നെൽകൃഷിയുടെ പുനരുദ്ധാരണത്തിന് മുന്നിട്ടിറങ്ങുന്നത്. കോർപറേഷൻ അഞ്ചാം ഡിവിഷനിലെ മൊകവൂർ കഴുക്കാൽ വയലിൽ മൂന്നു പതിറ്റാണ്ട് തരിശായി കിടക്കുന്ന വയലിൽ നെൽവിത്ത് വിതച്ചുകൊണ്ട് എം.കെ. രാഘവൻ എം.പി നെൽകൃഷിയുടെ വിത്തിറക്കൽ ഉദ്ഘാടനം നിർവഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റെഡ് എഫ്.എം. ആർട്ടിസ്റ്റ് ആർ.ജെ. മനു മുഖ്യാതിഥിയായി. എലത്തൂർ കൃഷി ഓഫിസർ നീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി.വി. ആനന്ദകുമാർ, പ്രശോഭ് കുമാർ, സുരേഷ് മൊകവൂർ, ബാലൻ, അബ്ദുല്ല കുട്ടമ്പൂർ, വിശ്വൻ, ക്ലബ് ഭാരവാഹികളായ ലിജീഷ് കടുക്കുഴിയിൽ, രാഹുൽ കോയക്കാനാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story