Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2018 11:34 PM GMT Updated On
date_range 2018-12-23T05:04:00+05:30പി.ആർ. നമ്പ്യാർ അനുസ്മരണവും പുരസ്കാര സമർപ്പണവും
text_fieldsബാലുശ്ശേരി: മനുഷ്യർ തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും മനോഹരമാക്കാനും പി.ആർ. നമ്പ്യാർക്ക് വല്ലാത്തൊരു പ്രാഗല്ഭ്യവും പ്രാവീണ്യവുമുണ്ടായിരുന്നെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. കെ. പാപ്പൂട്ടി അധ്യക്ഷത വഹിച്ചു. പി.ആർ. നമ്പ്യാർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുല്ലക്കര രത്നാകരനിൽനിന്ന് ഏറ്റുവാങ്ങി. ഇ.കെ. വിജയൻ എം.എൽ.എ പൊന്നാടയണിയിച്ചു. ടി.കെ. രാജൻ, എം.സി. നാരായണൻ നമ്പ്യാർ, രജീന്ദ്രൻ കപ്പള്ളി, സോമൻ മുതുവന, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.എം. ശശി സ്വാഗതവും എൻ.കെ. ദാമോദരൻ നന്ദിയും പറഞ്ഞു. ആലങ്കോട് ലീലാകൃഷ്ണെൻറ സർക്കസുകാരൻ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും നടന്നു. സി.പി.ഐ ബാലുശ്ശേരി മേഖല കുടുംബസംഗമം ജില്ല കമ്മിറ്റി അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. വി. കബീർ അധ്യക്ഷത വഹിച്ചു.
Next Story