Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2018 11:33 PM GMT Updated On
date_range 21 Dec 2018 11:33 PM GMTഅഞ്ച് വി.സി.ബികൾ അറ്റകുറ്റപ്പണി നടത്തി; മടവൂർ തോട് നിറഞ്ഞുകവിഞ്ഞു
text_fieldsbookmark_border
കൊടുവള്ളി: ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് നടപ്പാക്കിയ വി.സി.ബി റിപ്പയർ മടവൂർ ഗ്രാമപഞ്ചായത്തിലെ കുടിവെ ള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായകമായി. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കൂട്ടുംപുറത്തുതാഴം-മൂന്നാംപുഴ തോട്ടിൽ അനാഥമായി കിടന്ന അഞ്ച് വി.സി.ബികൾ അറ്റകുറ്റപ്പണി നടത്തിയതോടെയാണ് പലയിടത്തും ഒരാൾ ഉയരത്തിൽ തോട്ടിൽ വെള്ളം നിറയാൻ ഇടയായത്. വി.സി.ബികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story