Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരാധനാലയങ്ങൾ നാടി​െൻറ...

ആരാധനാലയങ്ങൾ നാടി​െൻറ വഴിവിളക്കാവണം -പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

text_fields
bookmark_border
ആരാധനാലയങ്ങൾ നാടി​െൻറ വഴിവിളക്കാവണം -പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
cancel
പേരാമ്പ്ര: മനുഷ്യനെ മനുഷ്യനാക്കുന്നതിന് വേണ്ടിയാണ് ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും നാടി​െൻറ ഐശ്വര്യവും വിളക്കുമായി മാറാൻ കഴിയുന്ന മഹത്തായ ധർമമാണ് പള്ളികൾ ചെയ്യുന്നതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. നവീകരിച്ച കായണ്ണ വലിയ ജുമാ മസ്ജിദി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മഹല്ല് പ്രസിഡൻറ് സി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി. പള്ളി കമ്മിറ്റി പ്രസിഡൻറായി സേവനം നിർവഹിക്കുന്ന അബ്ദുറഹിമാൻ ഹാജിയെ ഉപഹാരം നൽകി തങ്ങൾ ആദരിച്ചു. നിർമാണ കമ്മിറ്റിയുടെ ചുമതല വഹിച്ച സി.കെ. കുഞ്ഞബ്ദുല്ല ഹാജിയെയും എൻജിനീയർ ഹബീബിനെയും ഉപഹാരം നൽകി അനുമോദിച്ചു. അബ്ദുൽ മജീദ് സഖാഫി കോട്ടൂർ, സാബിക്ക് പുല്ലുർ, എം.എം. മുഹിയിദ്ദീൻ, പി.എം. കുഞ്ഞിക്കണ്ണൻ, എ.എം. രാമചന്ദ്രൻ, ടി. മുഹമ്മദ്, പാറപ്പുറത്ത് അബ്ദുറഹിമാൻ ഹാജി, ടി.കെ. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന മത സൗഹാർദ സമ്മേളനം സ്വാമി ആത്മദാസ് യമി ധർമപക്ഷ ഉദ്ഘാടനം ചെയ്തു. റവ. ഫാദർ ഡോ. അബ്രഹാം കാവിൽ പുരയിടത്തിൽ, റഫീക്ക് സക്കരിയ്യ ഫൈസി, വി.പി. അബ്ദുൽ സലാം, മുച്ചിലോട്ട് നാരായണൻ, സംസാരിച്ചു. ടി.പി. നാസർ സ്വാഗതവും എം.പി.എ. റഹ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story