Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോദി ഭാരതത്തിൽ ആരും...

മോദി ഭാരതത്തിൽ ആരും സുരക്ഷിതരല്ല -എ.എ. റഹിം

text_fields
bookmark_border
മോദി ഭാരതത്തിൽ ആരും സുരക്ഷിതരല്ല -എ.എ. റഹിം
cancel
മേപ്പയൂർ: നവലിബറൽ സാമ്പത്തിക നയങ്ങളും മതവർഗീയതയും നഗ്നമായ കോർപറേറ്റ് സേവയും നടപ്പാക്കുന്ന മോദി ഭരണത്തിന് കീ ഴിൽ ആരും സുരക്ഷിതരല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഡി.വൈ.എഫ്.ഐ കായലാട് യൂനിറ്റ് കമ്മിറ്റി നിർമിച്ച എടത്തിൽ ഇബ്രാഹിം സ്മാരക ഉദ്‌ഘാടനവും കേരളം ഭ്രാന്താലയമല്ല ഓർമപ്പെടുത്തൽ മേഖലാതല ഉദ്‌ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിമി​െൻറ ചിത്രം ഇബ്രാഹിമി​െൻറ ഭാര്യ സുബൈദ അനാച്ഛാദനം ചെയ്‌തു. പി.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം പി.കെ. അജീഷ്, ബ്ലോക് സെക്രട്ടറി എം.എം. ജിജേഷ്, കെ. കുഞ്ഞിരാമൻ, കെ.ടി. രാജൻ, എൻ.എം. ദാമോദരൻ, കെ.എം. ലിഗിത്, കെ. ദാമോദരൻ, പി.കെ. റീന, ടി.പി. വിജിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: mepa22.jpg കായലാട് എടത്തിൽ ഇബ്രാഹിം സ്മാരകം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story