Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹര്‍ത്താല്‍ വിമുക്ത...

ഹര്‍ത്താല്‍ വിമുക്ത കൊടുവള്ളി ആശയവുമായി വ്യാപാരികള്‍

text_fields
bookmark_border
ഹര്‍ത്താല്‍ വിമുക്ത കൊടുവള്ളി ആശയവുമായി വ്യാപാരികള്‍
cancel
കൊടുവള്ളി: ഹര്‍ത്താലുകള്‍ മൂലം വ്യാപാരമേഖല ഭീമമായ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ ആഹ്വാനവുമായി കൊടുവള്ളിയിലെ വ്യാപാരികള്‍. ഹര്‍ത്താല്‍ വിമുക്ത കൊടുവള്ളി എന്ന ആശയവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയാണ് രംഗത്തുവന്നിരിക്കുന്നത്. ഹര്‍ത്താലിനെതിരെ സമൂഹത്തി​െൻറ വിവിധ കോണുകളില്‍നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍ തന്നെ ഹര്‍ത്താല്‍ വിരുദ്ധ ആഹ്വാനവുമായി രംഗത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ജനുവരി നാലിന് കൊടുവള്ളിയിൽ വ്യാപാരി സംഘടനകളുടെയും രാഷ്്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേരും. സി.പി. ഫൈസല്‍ ചെയര്‍മാനും എന്‍.വി. നൂര്‍മുഹമ്മദ് ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. ഹർത്താൽ വിമുക്ത കൊടുവള്ളിക്കായ് വ്യാപാരികൾ വിളംബര ജാഥ നടത്തി. യോഗം ജില്ല വൈസ് പ്രസിഡൻറ് സി.പി. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഒ.കെ. നജീബ് അധ്യക്ഷത വഹിച്ചു. സി.പി. അബ്ദുല്‍ റസാഖ്, സി.ടി. അബ്ദുല്‍ ഖാദര്‍, എം.കെ. മുഹമ്മദ് അലി, നസീര്‍, എന്‍.ടി. ഹനീഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story