Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right19 കുപ്പി മദ്യവുമായി...

19 കുപ്പി മദ്യവുമായി വിൽപനക്കാരന്‍ അറസ്​റ്റില്‍

text_fields
bookmark_border
19 കുപ്പി മദ്യവുമായി വിൽപനക്കാരന്‍ അറസ്​റ്റില്‍
cancel
താമരശ്ശേരി: സ്‌കൂട്ടറില്‍ മദ്യവിൽപന നടത്തുകയായിരുന്ന ഉണ്ണികുളം എം.എം പറമ്പ് ചെറുതൊടി അഷ്റഫിനെ (37) താമരശ്ശേരി എ ക്‌സൈസ് റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ ചന്ദ്രന്‍ കുഴിച്ചാലിലും സംഘവും അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 19 കുപ്പി മദ്യവും പിടികൂടിയിട്ടുണ്ട്. സ്‌കൂട്ടറില്‍ മദ്യവും പാന്‍മസാലകളും വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മദ്യം കടത്തുന്നതിനായി ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രിസ്മസ്-നവവത്സരാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനകള്‍ തുടരുമെന്ന് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണു അറിയിച്ചു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ സി.ജി. സുരേഷ് ബാബു, എ.സി. മുഹമ്മദ് ഇര്‍ഷാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.എസ്. ലതാമോൾ, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story