Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷൻ പരിഷ്​കരണം:...

പെൻഷൻ പരിഷ്​കരണം: കമീഷനെ നിയോഗിക്കണം -കെ.എസ്.എസ്.പി.എ

text_fields
bookmark_border
പെൻഷൻ പരിഷ്​കരണം: കമീഷനെ നിയോഗിക്കണം -കെ.എസ്.എസ്.പി.എ
cancel
ഓമശ്ശേരി: ശമ്പള, പെൻഷൻ പരിഷ്കരണത്തിനു കമീഷനെ നിയോഗിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുവള്ളി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശിക ക്ഷാമബത്ത രണ്ടു ഗഡു വിതരണം ചെയ്യുക, ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞായിൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷൻകാരെ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എം. രാധാമണി ആദരിച്ചു. പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ നിർവഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.എം. വിജയകുമാർ, പി.സി. ഹബീബ് തമ്പി, ഹംസ ഹാജി, എൻ.കെ. അഹമ്മദ് കുട്ടി മാസ്റ്റർ, എം. ശ്രീനിവാസൻ, സുനിൽകുമാർ, ജനാർദനൻ മാസ്റ്റർ, പി.പി. പ്രഭാകരക്കുറുപ്പ്, സി. ഹുസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story