Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 11:33 PM GMT Updated On
date_range 2018-12-17T05:03:27+05:30അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം; പെരുമണ്ണ ബൈപാസ് റോഡ് കിളക്കുന്നു
text_fieldsപന്തീരാങ്കാവ്: റോഡ് നിർമാണ സമയത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ പൂർത്തിയാക്കണമെന്ന ആവശ്യം നിരാകരിച ്ച വാട്ടർ അതോറിറ്റി, റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഏതാനും വർഷം പിന്നിടും മുമ്പ് റോഡ് വെട്ടിപ്പൊളിച്ചു. രണ്ടു കോടിയോളം രൂപ മുടക്കി നിർമിച്ച പെരുമണ്ണ ബൈപാസാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനിടുന്നതിന് കഴിഞ്ഞ ദിവസം വെട്ടിപ്പൊളിച്ചത്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന നാളുകളിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഇതിെൻറ പ്രവൃത്തി നടക്കുമ്പോൾ പൊതുമരാമത്ത് വകുപ്പും റോഡ് ആക്ഷൻ കമ്മിറ്റിയും വാട്ടർ അതോറിറ്റിയെ ബന്ധപ്പെട്ട് പൈപ്പിടൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, 40 മീറ്ററോളം ദൂരം ബാക്കിനിർത്തി പൈപ്പിടൽ അവസാനിപ്പിക്കുകയായിരുന്നു. മാങ്കാവ്-കണ്ണിപറമ്പ് റോഡിലൂടെ പാറമ്മൽ അങ്ങാടിക്കു സമീപമുള്ള വാട്ടർ ടാങ്കിലേക്ക് ബൈപാസ് വഴി പൈപ്പിട്ടാണ് വെള്ളമെത്തിക്കുന്നത്. ഇരു ഭാഗത്തുമുള്ള പൈപ്പുകൾ യോജിപ്പിക്കാനാണ് ഇപ്പോൾ കിളയെടുക്കുന്നത്. ഒരാൾ താഴ്ചയിൽ യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുംവിധം കുഴിയെടുത്ത് പ്രവൃത്തി നടത്തുന്നത് ദിവസങ്ങൾ നീണ്ടുനിൽക്കും. സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് നാട്ടുകാരെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ടതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ജില്ല പഞ്ചായത്ത് 66 ലക്ഷം രൂപ മുടക്കിയ പെരുമണ്ണ-വെള്ളായിക്കോട്-തെക്കേപാടം റോഡ് പ്രവൃത്തിയിലും ജപ്പാൻ പൈപ്പ്ലൈനിെൻറ തുടർപ്രവൃത്തികൾ പരിഗണിച്ചിട്ടില്ല. റോഡ് ടാറിങ്ങും ഓവുചാൽ നിർമാണവും ഇരുഭാഗത്തും കോൺക്രീറ്റും അടങ്ങുന്നതാണ് ഈ പ്രവൃത്തി. ടാറിങ് കഴിഞ്ഞ ദിവസം തുടങ്ങിയെങ്കിലും പൈപ്പ്ലൈനിെൻറ തുടർപ്രവൃത്തികളൊന്നും നടത്തിയിട്ടില്ല. ഏറെക്കാലത്തെ ഇടവേളക്കുശേഷം പെരുമണ്ണ, ഒളവണ്ണ ഭാഗങ്ങളിൽ ജപ്പാൻ പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയതിനാൽ, ഇവിടെയും വെട്ടിപ്പൊളിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Next Story