Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 11:33 PM GMT Updated On
date_range 2018-12-17T05:03:27+05:30കോളനിയിലേക്കുള്ള വഴി അടച്ചുകെട്ടിയതായി പരാതി
text_fieldsനരിക്കുനി: പാലങ്ങാട് കാരക്കുന്നുമ്മല്‍ 20ഒാളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന . വയല്‍വരമ്പിലൂടെ കാലങ്ങള ായി ഉപയോഗിച്ചിരുന്ന വഴിയാണ് സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചപ്പോള്‍ അടക്കപ്പെട്ടത്. ഈ വഴി അടക്കപ്പെട്ടതിനാല്‍ ഏറെ ദൂരം ചുറ്റിക്കറങ്ങിയും സാഹസപ്പെട്ടുമാണ് പുറംലോകത്ത് എത്തിച്ചേരുന്നത്. കോളനിവാസികള്‍ മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി, പട്ടികജാതി ഗോത്ര കമീഷന്‍, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന വഴി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന്് കേരള പട്ടികജാതി വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ കേരള പട്ടികജാതി വര്‍ഗ ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. ഗോവിന്ദന്‍, ജില്ല സെക്രട്ടറി പ്രഭാഷ് പന്ന്യങ്ങാട്ടുപുറായില്‍, കെ.കെ. വേലായുധന്‍, ട്രഷറര്‍ വി.കെ. ബാലന്‍, മേഖല പ്രസിഡൻറ് പി.പി. ബാബു എന്നിവർ പങ്കെടുത്തു. ഫോട്ടോ
Next Story