Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 11:33 PM GMT Updated On
date_range 2018-12-17T05:03:27+05:30സുരേന്ദ്രൻ-ഉദയഭാനു റോഡ് ഉദ്ഘാടനം
text_fieldsഫറോക്ക്: ഒന്നര പതിറ്റാണ്ടിനുശേഷം പ്രവൃത്തി പൂർത്തിയാക്കിയ ചെറുവണ്ണൂർ-കൊളത്തറ കൊല്ലമ്പലത്ത് സുരേന്ദ്രൻ-ഉദയഭാനു റോഡ് ഉദ്ഘാടനം കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ നിർവഹിച്ചു. പുല്ലോട്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കൊളത്തറ, കെ. അബ്ദു റസാക്ക്, എം. മമ്മത്കോയ എന്നിവർ സംസാരിച്ചു. ടി. ഹരിദാസ് ബാബു സ്വാഗതവും പറന്നാട്ടിൽ പ്രേമൻ നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥി സംഗമം രാമനാട്ടുകര: 104 വർഷം പിന്നിട്ട രാമനാട്ടുകര ഗവ. യു.പി സ്കൂൾ പൂർവവിദ്യാർഥി സംഗമം ഒളിമ്പ്യൻ വി. ദിജു ഉദ്ഘാടനം ചെയ്തു. കെ.ടി. റസാഖ് അധ്യക്ഷത വഹിച്ചു. മുതിർന്ന പൂർവവിദ്യാർഥികളായ കരുണാകരൻ മാസ്റ്റർ, പി. ദാമോദരൻ, എം.പി. വാസുദേവൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി സത്യനാഥ്, ട്രഷറർ വിജയൻ കോതേരി, പി.ടി.എ പ്രസിഡൻറ് എൻ.എസ്. സജിത്ത്, പ്രധാനാധ്യാപകൻ ബി.സി. അബ്ദുൽ ഖാദർ, മുനിസിപ്പൽ കൗൺസിലർമാരായ രാജൻ പുൽപറമ്പിൽ, കെ.എം. ബഷീർ, എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു എം.പി. ജനാർദനൻ സ്വാഗതവും കെ. കുഞ്ഞിപ്പ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഡോ. വാരിജാക്ഷൻ (പ്രസി), പി.എം. സത്യനാഥ്, എം.പി. ജനാർദനൻ (വൈ. പ്രസി), കെ.ടി. റസാഖ് (സെക്ര), അനീസ് തോട്ടുങ്ങൽ, കെ.കെ. സജീബ് (ജോ. സെക്ര), വിജയൻ കോതേരി (ട്രഷ).
Next Story