Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2018 11:32 PM GMT Updated On
date_range 2018-12-15T05:02:17+05:30ഹരിലാലിെൻറ മരണം കോളിയോട് മലയെ കണ്ണീരിലാഴ്ത്തി
text_fieldsനന്മണ്ട: ഹരിലാലിെൻറ മരണം കോളിയോട് മലയെയും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ സഹപാഠികളെയും കണ്ണീരിലാഴ്ത്തി. കോളിയോട ് മലയിലെ ആറാട്ടേരിക്കൽ മനോജിെൻറയും ലതികയുടെയും മകനായ ഹരിലാലിെൻറ മരണമാണ് നാടിെൻറ ദുഃഖമായി മാറിയത്. നിർമാണ തൊഴിലാളിയായ മനോജിന് ഹരിലാലിെൻറ ചികിത്സക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചാണ് ചികിത്സ നടത്തിയിരുന്നത്. നന്മണ്ട ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കാലിനുണ്ടായ വേദനയിലാണ് അസുഖം കണ്ടെത്തിയത്. മലകയറി ഇറങ്ങാൻ ബുദ്ധിമുട്ടായതിനാൽ പിന്നീട് സ്കൂളിൽ പോകാനായി താഴെ വീട് വാടകക്കെടുത്ത് താമസിച്ചു വരികയായിരുന്നു. തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സ പൂർത്തിയാക്കി ഹരിലാലിെൻറ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു മാതാപിതാക്കളും നാട്ടുകാരും അധ്യാപകരും. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി ഹരിലാൽ മരണത്തിന് കീഴടങ്ങിയത്.
Next Story