Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2018 11:32 PM GMT Updated On
date_range 2018-12-13T05:02:58+05:30വികസനത്തിന് വഴിയൊരുക്കാൻ മുക്കം െഡവലപ്മെൻറ് ഫോറം
text_fieldsമുക്കം: പ്രദേശത്തിെൻറ വികസനലക്ഷ്യവുമായി മുക്കം െഡവലപ്മെൻറ് ഫോറത്തിന് രൂപം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെയും സംഘടനകളുടെയും പൊതുജനങ്ങളടെയും കൂട്ടായ്മയാണ് ഒരുക്കിയത്. പ്രവർത്തനത്തിന് തുടക്കം കുറിച്ച് ജില്ല ക്രോസ്കൺട്രി, ഇൻറർ നാഷനൽ മിനി മാരത്തൺ, ഫൺ റൺ കൂട്ടയോട്ടം എന്നിവ ഡിസംബറിൽ നടത്തും. മിനി മാരത്തൺ, കൂട്ടയോട്ടം എന്നിവ മുക്കം മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ക്രോസ്കൺട്രി ജില്ല സ്പോർട്സ് കൺസിലിെൻറ സഹകരണത്തോടെയുമാണ് നടക്കുക. മുക്കം െഡവലപ്മെൻറ് ഫോറത്തിെൻറ ഉദ്ഘാടനവും ലോഗോ പ്രകാശനവും മുൻസിപ്പൽ ചെയർമാൻ വി. കുഞ്ഞൻ നിർവഹിച്ചു. ഫോറം ചെയർമാൻ എ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുറഹിമാൻ, മുൻസിപ്പൽ സെക്രട്ടറി എൻ.കെ. ഹരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ്, ജൂനിയർ ചേംബർ പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കിളിയണ്ണി, കെ. റിയാസ് എന്നിവർ സംസാരിച്ചു. ഫോറം ചീഫ് കോഓഡിനേറ്റർ എ.സി. നിസാർ ബാബു സ്വാഗതവും ജന. കൺവീനർ സൗഫീഖ് വെങ്ങളത്ത് നന്ദിയും പറഞ്ഞു.
Next Story