Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:33 PM GMT Updated On
date_range 11 Dec 2018 11:33 PM GMTഊരള്ളൂർ വിഷ്ണുക്ഷേത്ര ഭാഗവത സപ്താഹം
text_fieldsbookmark_border
നടുവണ്ണൂർ: ഊരള്ളൂർ വിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹം നടത്തി. ഊട്ടേരി മഹല്ല് കമ്മിറ്റിയിലെ വി.പി. അബ്ദുറഹിമാൻ, പി.കെ. മൊയ്തി, അബൂബക്കർ, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ സപ്താഹ വേദിയിലെത്തി യജ്ഞാചാര്യൻ ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിക്ക് ഉപഹാരം നൽകി. ഊരള്ളൂർ അരണ്യ ആയുർവേദ ഫാർമസിക്കുവേണ്ടി എം.ഡി വി.കെ. ജാഫർ ഉപഹാരം നൽകി. സപ്താഹ വേദിയിൽ സമൂഹസദ്യയും നടന്നു. വൈകീട്ട് എടവനക്കുളങ്ങര പരദേവത ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച അയ്യപ്പ ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു. ഇ. ദിവാകരൻ, എം. ഷാജിത്ത്, സി. സുകുമാരൻ, യു.കെ. രുഗ്മിണി, ഗിരിജ, വത്സല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story