Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:33 PM GMT Updated On
date_range 2018-12-12T05:03:59+05:30പേരാമ്പ്രയിൽ ഇനി കാമറക്കണ്ണ്
text_fieldsപേരാമ്പ്ര: പുതുവർഷം മുതൽ പേരാമ്പ്ര പട്ടണം കാമറ നിരീക്ഷണത്തിലായിരിക്കും. ഒന്നാം ഘട്ടത്തിൽ 36 കേന്ദ്രങ്ങളിലാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുക. ഇതിെൻറ പ്രവൃത്തി വ്യാഴാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യുമെന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, എ.കെ. തറുവയ് ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പാതയിൽ കക്കാട് സ്റ്റീൽ ഇന്ത്യ മുതൽ കല്ലോട് വരെയും പയ്യോളി റോഡിൽ കോടതി വരെയും കാമറ നിരീക്ഷണമുണ്ടാവും. ചെമ്പ്ര റോഡിൽ സിൽവർ കോളജ് ജങ്ഷൻ, ചേനോളി റോഡിൽ എം.എൽ.എ ഓഫിസ് പരിസരം എന്നിവിടങ്ങളും കാമറയിൽ പതിയും. പഞ്ചായത്ത്, പൊലീസ്, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ചാരിറ്റബ്ൾ ട്രസ്റ്റാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷനിലായിരിക്കും ഇതിെൻറ നിയന്ത്രണം. 15 ലക്ഷം രൂപയാണ് ചെലവ്. ടൗണിൽ മോഷണവും ലഹരി വിൽപനയും വർധിച്ച സാഹചര്യത്തിലാണ് കാമറ സ്ഥാപിക്കാൻ നിർബന്ധിതമായത്.
Next Story