Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 11:32 PM GMT Updated On
date_range 10 Dec 2018 11:32 PM GMTതരിശ് രഹിത പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ്
text_fieldsbookmark_border
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ 17ാം വാർഡ് കേന്ദ്രീകരിച്ച് നടപ്പിലാക്കി വരുന്ന എെൻറ നാട് പദ്ധതി പ്രകാരം രണ്ടര ഏക്കറിൽ നടത്തിയ തരിശ് രഹിത ജൈവ പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവെടുപ്പ്. പയർ, വെണ്ട, തക്കാളി, വഴുതന എന്നിവയാണ് തരിശ് ഭൂമിയിൽ കൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ, അയൽസഭാ പ്രവർത്തകർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി, വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ.പി. നദീഷ് കുമാർ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. കൃഷി ഓഫിസർ പി. വിദ്യ, പെരിങ്ങിനി മാധവൻ, എം. രവീന്ദ്രൻ, പുന്നോറത്ത് ബാലൻ, കെ.പി. ബാലകൃഷ്ണൻ, ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗോപി സ്വാഗതവും എൻ.സി. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story