Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.കെ. കൊച്ചിന്...

കെ.കെ. കൊച്ചിന് പ്രദീപന്‍ പാമ്പിരികുന്ന് പുരസ്‌കാരം സമ്മാനിച്ചു

text_fields
bookmark_border
കെ.കെ. കൊച്ചിന് പ്രദീപന്‍ പാമ്പിരികുന്ന് പുരസ്‌കാരം സമ്മാനിച്ചു
cancel
പേരാമ്പ്ര: കീഴാളരുടെ സ്വത്വവും ജ്ഞാനവും മോശപ്പെട്ടതല്ല എന്ന് പ്രഖ്യാപിക്കലാണ് കീഴാള നവോത്ഥാനം ചെയ്തതെന്നും ബഹുസ്വരമാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നതെന്നും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്സന്‍ ഖദീജ മുംതാസ് പറഞ്ഞു. ചെറുവണ്ണൂര്‍ പാമ്പിരികുന്നില്‍ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക സാഹിത്യ പുരസ്‌കാരം കെ.കെ. കൊച്ചിനുവേണ്ടി ബൈജു ആവള ഏറ്റുവാങ്ങി. ഡോ. പി. പവിത്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ.എം. അനിൽ, രമേശ് കാവിൽ, ഡോ. സോമന്‍ കടലൂർ, എന്‍.കെ. ദാസൻ, എം.കെ. സുരേന്ദ്രൻ, പി.കെ. സുരേഷ്, എന്‍.കെ. വത്സൻ, പി.കെ.എം. ബാലകൃഷ്ണൻ, സി.കെ. മനോജ് കുമാർ, പി.എസ്. പാമ്പിരികുന്ന്, അഡ്വ. സി.കെ. വിനോദൻ, ബി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രദീപന്‍ പാമ്പിരികുന്ന് രചന നിര്‍വഹിച്ച ഗാനങ്ങളുടെ അവതരണവും ഉടലുകള്‍ എന്ന നാടകവും അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story