Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂനിറ്റി എഫ്.സി...

യൂനിറ്റി എഫ്.സി ഫുട്​ബാൾ മികച്ച പ്രകടനം നടത്തിയവരെ ആദരിച്ചു

text_fields
bookmark_border
ഫറോക്ക്: ബേപ്പൂർ യൂനിറ്റി എഫ്.സി കുട്ടികളുടെ ഫുട്ബാൾ മീറ്റ് ബേപ്പൂർ ടിക് ടെക് ടർഫ് ഗ്രൗണ്ടിൽ നടന്നു. കഴിഞ്ഞ ടൂർണമ​െൻറുകളിലെ ജേതാക്കളെയും മികച്ച പ്രകടനം നടത്തിയ കുട്ടികളെയും ആദരിച്ചു. ഫുട്ബാൾ ക്യാമ്പിലുള്ള മുഴുവൻ കുട്ടികളുടെയും മത്സരങ്ങളും നടന്നു. വർഗീയതക്കും, അക്രമത്തിൽ നിന്നും, മദ്യത്തിൽനിന്നും, മയക്കുമരുന്നിൽ നിന്നും വിട്ടുനിൽക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. രക്ഷിതാക്കളും, നാട്ടുകാരും ഫുട്ബാൾ പ്രേമികളും നിറഞ്ഞുനിന്ന മീറ്റിന് ഒ. കെ. മൻസൂർ അലി, രാജീവൻ, കോച്ചുമാരായ സമീർ ബക്കർ, , ബിനീഷ്, ഉമേഷ്, ടെക്നിക്കൽ ഡയറക്ടർ സുജിത്ത്, മാനേജർ സിറാജുദ്ധീൻ, ഡയറക്ടർ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story