Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ പങ്കാളിത്വത്തോടെ...

ജനകീയ പങ്കാളിത്വത്തോടെ പെരുവൻമാട് തോട് ശുചീകരിക്കും

text_fields
bookmark_border
ഫറോക്ക്: കരുവൻതിരുത്തിയിലെ പെരുവൻമാട് തോട് ജനകീയ പങ്കാളിത്വത്തോടെ ശുചീകരിക്കുമെന്ന് നഗരസഭ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫറോക്ക് നഗരസഭയും ഹരിത കേരളം ജില്ല മിഷനും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെയാണ് ശനിയാഴ്ച ശുചീകരിക്കുന്നത്. കോഴിക്കോട് ഹരിത കേരളം മിഷൻ ജില്ല പരിപാടിയായാണ് ഫറോക്ക് നഗരസഭയിലെ പെരുവൻമാട് ശുചീകരണവും വീണ്ടെടുക്കലും നടത്തുന്നത്. നഗരസഭയിലെ ഒന്ന്, 38 ഡിവിഷനുകളിലായി സ്ഥിതി യ്യുന്നതോട് മാലിന്യവും മണ്ണും നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ്. കെട്ടിക്കിടക്കുന്ന മാലിന്യവും മലിനജലവും പ്രദേശത്ത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൊതുകുജന്യ രോഗങ്ങൾ, കുടിവെള്ളമലിനീകരണം, മത്സ്യസമ്പത്തിന് ഭീഷണി എന്നിവയും ഉയർത്തുന്നു. കൗൺസിലർമാരായ ടി. സുഹറാബി ചെയർപേഴ്സനും കെ.എം. അഫ്സൽ കൺവീനറുമായ ജനകീയ സമിതി രൂപവത്കരിച്ചാണ് പ്രവർത്തിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ വിവിധ വിഭാഗങ്ങളും ജലസേചന വകുപ്പ്, ജില്ല ശുചിത്വമിഷൻ, മറ്റ് വകുപ്പുകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, ഹരിത കർമ സേന, നിറവ് വേങ്ങേരി, റാം ബയോളജിക്കൽസ് തുടങ്ങിയ വിവിധ സംഘടനകൾ പദ്ധതിയുമായി സഹകരിക്കുന്നതായും അധികൃതർ പറഞ്ഞു. ശനിയാഴ്‌ച രാവിലെ ഒമ്പതിന് വി.കെ.സി. മമ്മത് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല, വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ, സ്ഥിരം സമിതി ചെയർമാൻ പി. ആസിഫ്, കൗൺസിലർ ടി. സുഹറാബി, ഹെൽത്ത് ഇൻസ്പെക്ടർ സൈതലവി, ശുചിത്വമിഷൻ റിസോഴ്സ്പേഴ്സൺ പി. പ്രിയ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story