Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാബരി മസ്ജിദ്...

ബാബരി മസ്ജിദ് ധ്വംസനത്തെ മുസ്​ലിം വിഷയമായി ലഘൂകരിക്കാനാവില്ല -മുസ്​ലിം ലീഗ്

text_fields
bookmark_border
ഫറോക്ക്: ചരിത്രത്തി​െൻറ പ്രക്ഷോഭമായി ഈ ഘട്ടത്തി​െൻറ സാക്ഷികളായി കടന്നുപോയ ആർക്കും ബാബരി മസ്ജിദ് ധ്വംസനത്തെ ഒരു മുസ്ലിം വിഷയമായി ലഘൂകരിക്കാനാവിെല്ലന്ന് മുസ്ലിം ലീഗ്. ഡിസംബർ ആറ് മതേതരത്വ സംരക്ഷണ ദിനത്തിൽ ബേപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പ്രാർഥന സദസ്സ് ജില്ല ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ഫറോക്ക് മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രസിഡൻറ് പി.സി. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് കോയ ഹാജി ബേപ്പൂർ, കെ.കെ. ആലിക്കുട്ടി, പി.എ. വാരിദ്, എൻ.കെ. ബിച്ചിക്കോയ, ഷാഹുൽ ഹമീദ് പട്ടത്താനം, എം. കുഞ്ഞാമുട്ടി, മുഹമ്മദ് കക്കാട്, എ. മുഹമ്മദ് കാസിം, കെ.കെ. മുഹമ്മദ് കോയ, എ. മൂസക്കോയ ഹാജി, ഗോപി പരുത്തിപ്പാറ, കെ.സി. ശ്രീധരൻ, സഹീർ നല്ലളം, വി.പി. അബ്ദുൽ ജബ്ബാർ, സി.വി. ബാവ, വി.പി. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story