Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2018 11:32 PM GMT Updated On
date_range 6 Dec 2018 11:32 PM GMTപെരുമണ്ണ വികസന സെമിനാർ; അഞ്ചു കോടിയുടെ പദ്ധതി നിർദേശങ്ങൾ
text_fieldsbookmark_border
പെരുമണ്ണ: 2019-20 വർഷത്തേക്ക് അഞ്ചു കോടിയുടെ വാർഷിക പദ്ധതി നിർദേശങ്ങളുമായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ. ഭിന്നശേഷിക്കാർക്ക് 28 ലക്ഷത്തിെൻറ പദ്ധതികൾ, വനിതകൾക്ക് മുട്ട ഗ്രാമം പദ്ധതി, ജീവിതശൈലി രോഗനിർണയത്തിന് മൊബൈൽ യൂനിറ്റ്, ക്ഷീരഗ്രാമം തുടങ്ങിയവയാണ് വികസന നിർദേശങ്ങൾ. സെമിനാർ ഡെപ്യൂട്ടി കലക്ടർ ബിജു ചാലിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. വികസന രേഖ ജില്ലാ പഞ്ചായത്ത് അംഗം സി. ഉഷ ഏറ്റുവാങ്ങി. ആസൂത്രണ സമിതി ചെയർമാൻ ഷാജി പുത്തലത്ത്, ബ്ലോക്ക് മെംബർമാരായ രാജീവ് പെരുമൺപുറ, ആമിനാബി ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ എ. ശോഭനകുമാരി, ഉഷാകുമാരി കരിയാട്ട്, കെ. അഹമ്മദ്, പ്ലാൻ കോഓഡിനേറ്റർ നിധിൻ എന്നിവർ സംസാരിച്ചു. എൻ.വി. ബാലൻ നായർ സ്വാഗതവും സാദിഖ് മഖ്ദും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story