പ്രതിഭകളെ ആദരിച്ചു

05:04 AM
06/12/2018
നരിക്കുനി : ഡി.ലിറ്റ് നേടിയ ഡയറ്റ് സീനിയർ െലക്ചറർ യു.കെ. അബ്്ദുന്നാസറിനും പുതപ്പ് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച കട്ടയാട്ട് കുഞ്ഞാമി ടീച്ചർക്കും ജമാഅത്തെ ഇസ്ലാമി നരിക്കുനി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പരിപാടിയിൽ നരിക്കുനി യൂനിറ്റ് പ്രസിഡൻറ് അബ്ദുൽറസാഖ് അധ്യക്ഷത വഹിച്ചു. സി.പി. അബ്്ദുൽഖാദർ, കെ.കെ. കോയക്കുട്ടി, വി.സി. ഹസീന, ടി. നാസർ, ടി.കെ. സജ്ന, ടി.മുഹമ്മദ്, പി.കെ. അബൂബക്കർ, ജവാദ് എന്നിവർ സംസാരിച്ചു. യു.കെ. അബ്്ദുന്നാസറിന് വി.പി. അബ്്ദുൽറസാഖും കുഞ്ഞാമി ടീച്ചർക്ക് പി.സി. സാറയും ഉപഹാരം നൽകി. ടി.കെ. അൻവർ സാദിഖ് സ്വാഗതവും വി.സി. അബ്്ദുറഹിമാൻ നന്ദിയും പറഞ്ഞു. ഫോട്ടോ : POETESS KUNHAMI TEACHERKK UPAHARAM .jpg പുതപ്പ് എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ച കവയിത്രി കുഞ്ഞാമി ടീച്ചർക്ക് ജമാഅത്തെ ഇസ് ലാമി നരിക്കുനി യൂനിറ്റി​െൻറ ഉപഹാരം പി.സി. സാറ നൽകുന്നു.
Loading...
COMMENTS