Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വീകരണം നല്‍കി

സ്വീകരണം നല്‍കി

text_fields
bookmark_border
സ്വീകരണം നല്‍കി
cancel
കൊയിലാണ്ടി: അസമിലെ ഗുഹാവതിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ് മത്സരങ്ങളിൽ നേട്ടം കൈവരിച്ച തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ അനാമിക, ആദിത്യ, അഭിനന്ദ് എന്നിവർക്ക് സ്വീകരണം നല്‍കി. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്വീകരണത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട്, എസ്.ഐ. ആബിദ് എന്നിവരും നഗരത്തില്‍ നടന്ന സ്വീകരണത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ. സത്യനും നേതൃത്വം നല്‍കി. ചെങ്ങോട്ടുകാവില്‍ പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ, സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഗീതാനന്ദൻ, ശ്രീരാമാനന്ദ ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. കൃഷ്ണന്‍ എന്നിവരും പൂക്കാട്, തിരുവങ്ങൂര്‍ എന്നിവിടങ്ങളില്‍ ഓട്ടോറിക്ഷ കോഓഡിനേഷന്‍ കമ്മിറ്റിയും നേതൃത്വം നല്‍കി. തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, സഹാധ്യാപകർ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ അനുഗമിച്ചു. photo Koy 2 അസമിലെ ഗുഹാവതിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ അനാമിക, ആദിത്യ, അഭിനന്ദ് എന്നിവർക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നൽകിയ സ്വീകരണം
Show Full Article
TAGS:LOCAL NEWS 
Next Story