Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീബ്ര ലൈനുകൾ...

സീബ്ര ലൈനുകൾ പുനഃസ്​ഥാപിച്ചില്ല

text_fields
bookmark_border
സീബ്ര ലൈനുകൾ പുനഃസ്​ഥാപിച്ചില്ല
cancel
കൊയിലാണ്ടി: നഗരത്തിൽ ദേശീയപാതയിൽ റോഡ് റീ ടാർ ചെയ്ത ശേഷം സീബ്ര ലൈനുകൾ പുനഃസ്ഥാപിച്ചില്ല. തിരക്കുകൂടിയ പാതയിലുടെ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ ഏറെ പണിപ്പെടണം. റോഡിലെ മറ്റു സിഗ്നലുകൾ മാർക്ക് ചെയ്തിട്ടുണ്ട്. നഗരത്തിൽ രണ്ടു ബസ്സ്റ്റാൻഡുകൾക്കിടയിൽ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കു മുൻവശം, മിനി സിവിൽസ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്. തിരക്കുകൂടിയ സ്ഥലമായതിനാൽ ഇവിടേക്കു മാത്രമായി പൊലീസിനെ ഡ്യൂട്ടിക്ക് നിയമിക്കേണ്ട അവസ്ഥയാണ്. സ്കൂളുകളുടെ സമീപമുൾെപ്പടെ ട്രാഫിക്ക് സിഗ്നലുകളുമില്ല. സീബ്ര ലൈനുകൾ ഉൾെപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉടൻ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story