Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്രമത്തിൽ...

അക്രമത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റു

text_fields
bookmark_border
അക്രമത്തിൽ കണ്ടക്ടർക്ക് പരിക്കേറ്റു
cancel
ഉള്ള്യേരി: കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം സർവിസ് നടത്തിയ സ്വകാര്യ ബസിലെ ജീവനക്കാരെ പണിമുടക്കനുകൂലികൾ ആക്രമിച്ചതായി പരാതി. പരിക്കേറ്റ സിഗ്മ ബസ് കണ്ടക്ടർ സജി (39) യെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെ പേരാമ്പ്ര പെട്രോൾ പമ്പിന് സമീപം വെച്ചാണ് ആറംഗ സംഘം ആക്രമിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബസ് തടഞ്ഞതിനെ തുടർന്ന് ആളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ അക്രമം ഉണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story