Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയോധ്യ: എം.കെ. മുനീർ...

അയോധ്യ: എം.കെ. മുനീർ പ്രധാനമന്ത്രിക്ക്​ കത്തയച്ചു

text_fields
bookmark_border
കോഴിക്കോട്: അയോധ്യ വിഷയത്തിൽ ഒരു ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടാവാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. അയോധ്യ ഒരു രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് താൽക്കാലികമായ വിഷയങ്ങൾ ആണ് ലക്ഷ്യം. താൽക്കാലികമായ രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി മഹത്തായ ഇൗ രാജ്യത്തി​െൻറ ശാന്തിയും സമാധാനവും നഷ്ടപ്പെടാൻ അനുവദിക്കരുത്. ഇനി ഒരു വർഗീയ കലാപം താങ്ങാൻ നമ്മുടെ രാജ്യത്തിന് കഴിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയം നമ്മുടെ നാടി​െൻറ സ്വസ്ഥത നശിപ്പിക്കാൻ വേണ്ടിയാവരുത്. ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കേണ്ട സർക്കാരും അനുബന്ധ സംവിധാനങ്ങളും ഇൗ വിഷയത്തിൽ ഭരണഘടനാനുസൃതമായി വർത്തിക്കുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തണം. കോടതിയിലുള്ള വിഷയത്തിൽ ഏത് തരത്തിലുള്ള ഇടപെടൽ ഉണ്ടായാലും അത് രാജ്യത്തി​െൻറ നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്യും എന്ന് കത്തിൽ ചൂണ്ടിക്കാട്ടി. രണ്ടു മതവിഭാഗങ്ങൾ കക്ഷിയായ വൈകാരിക വിഷയം എന്ന നിലക്ക് ഇൗ വിഷയത്തിൽ ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നവരെ നിയമത്തി​െൻറ പരിധിയിൽ കൊണ്ടുവരണം. ഇന്ത്യൻ പാർലമ​െൻറി​െൻറ അംഗങ്ങൾ വരെ അത്തരം പ്രകോപനങ്ങൾ നടത്തുന്നത് രാജ്യത്തെ വീണ്ടും വെട്ടിമുറിക്കുന്നതിന് തുല്യമാണ്. സുപ്രീംകോടതിയുടെ പരിഗണനാ വിഷയമായതിനാൽ അയോധ്യയിൽ ഒരു മതവിഭാഗത്തി​െൻറ പ്രകടനങ്ങൾക്കോ ആചാര അനുഷ്ഠാനങ്ങൾക്കോ അനുമതി നൽകരുതെന്നും മുനീർ കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story